ഹൃദയസംബന്ധമായ രോഗം ബാധിച്ച് 14 കാരന്‍ മരിച്ചു
മലപ്പുറം> ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു.മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് (14) ആണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സഭവിച്ചത്.വാഴക്കാട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഷാദാബ്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന മയോകാര്‍ഡൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് മറ്റു ആന്തിരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കുകയായിരുന്നു.
0 comments