20 November Wednesday

ഷാർജയിൽ മരുഭൂമി സഫാരിക്കിടെ വാഹനം മറിഞ്ഞ്​ രണ്ട്​ പെരിന്തൽമണ്ണ സ്വദേശികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ഷാർജ> ഷാർജയിൽ മരുഭൂമി സഫാരിക്കിടെ (ഡെസേർട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ്​ രണ്ടു മലയാളികൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേർ അപകടത്തിൽ നിന്ന്​ രക്ഷപെട്ടു.

മദാമിനടുത്തായിരുന്നു  അപകടം. റിയാദിൽ നിന്ന്​ സന്ദർശക വിസയിലാണ് നിസാം യുഎഇയിലെത്തിയത്.

പെരിന്തൽമണ്ണ കക്കൂത്ത്​ കിഴിശ്ശേരി ബീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്​ ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന.

വാഹനം വാടകക്ക്‌  എടുത്താണ്‌ ഇവർ പോയിരുന്നത്‌. വാഹനമോടിച്ചിരുന്ന ഹാറൂണിനും കൂട്ടുകാരൻ  റിഗോ തോമസിനും ചെറിയ പരിക്കേറ്റു.  


പ്രധാന വാർത്തകൾ
 Top