15 November Friday

ഗൃഹനാഥൻ മരിച്ചത് ന്യൂമോണിയ ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സ്വന്തം ലേഖകൻUpdated: Friday Jun 7, 2019

കോട്ടയം
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിലെത്തിച്ച രോഗിയുടെ മരണം ന്യൂമോണിയ ബാധിച്ചെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്.

ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ച സംഘത്തിന്റേയും ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെയും മെഡിക്കൽ കോളേജ് മൈക്രോബയോളജി മേധാവിയുടേയും സാന്നിധ്യത്തിൽ ഫോറൻസിക് മേധാവി ഡോ. രഞ്ചു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.  

തൊണ്ടയിലെ ഉമിനീരും ഉദരത്തിൽ നിന്നുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചുകൊടുത്തു. ഒരാഴ്ചയ്ക്ക് ശേഷം ഇതിന്റെ ഫലം വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top