06 July Wednesday

ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

പത്തനാംപുരം> പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അപര്‍ണ്ണയുടെ മൃതദേഹം കണ്ടെത്തി. പട്ടാഴി പൂക്കുന്നിമല കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൗണ്ട് താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.അപകടം നടന്ന പത്തനാപുരം വെള്ളാറമണ്‍ കടവില്‍ നിന്ന് 2 കിലോമീറ്റര്‍  മാറിയാണ്  മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് കൂടല്‍ സ്വദേശിനി അപര്‍ണ, വെളളാറമണ്‍ സ്വദേശിനി അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവര്‍ കല്ലടയാറിന്റെ തീരത്ത് ഫോട്ടോ എടുക്കാന്‍ പോയത്. സെല്‍ഫി എടുക്കുന്നതിനിടെ അഭിനവ് കാല്‍ വഴുതി ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെ മറ്റ് രണ്ട് പേരും ഒഴുക്കില്‍ അകപ്പെട്ടു. എന്നാല്‍ അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 6 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും അപര്‍ണ്ണയെ കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതോടെ അവസാനിപ്പിച്ച തിരച്ചില്‍ രാവിലെയാണ് പുനരാരംഭിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top