11 December Wednesday

കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

താനൂർ > ആറുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ ഭാഗത്ത് കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. ആറു ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. താനൂർ ഭാഗത്ത് കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം ലഭിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു.

മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ ആർ രാജേഷിന്റെ നിർദ്ദേശപ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഫിഷറീസ് റെസ്ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. സീ റെസ്ക്യൂ ഗാർഡുമാരായ അബ്ദുറഹിമാൻകുട്ടി, അലിഅക്ബർ, ഗ്രൗണ്ട് റെസ്ക്യൂ ഗാർഡുമാരായ നാസർ താനൂർ, ഫൈസൽ, സ്രാങ്ക് കെ പി യൂനുസ്, ഡക്ക് ഹാൻഡ് കെ പി മുഹമ്മദ് യാസീൻ, മഹറൂഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൃതദേഹം തിരുരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top