21 September Saturday

താനൂരിൽ കടലിൽ ഒഴുകുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പ്രതീകാത്മകചിത്രം

താനൂർ > താനൂർ ഹാർബറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ എട്ടോടെയാണ് ഹാർബറിന് പടിഞ്ഞാറ് അഞ്ച് നോട്ടിക്കൽ ദൂരത്തിൽ മൃതദേഹം കണ്ടെത്തിയത്. താനൂരിൽ നിന്നുള്ള ഹൈറാത്ത് വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കടലിൽ ഒഴുകുന്ന നിലയിൽ കണ്ടത്. തുടർന്ന് ഫിഷറീസ് വകുപ്പിന് വിവരം നൽകി. പൊന്നാനി എഡിഎഫ് രാജേഷിൻ്റെ നിർദ്ദേശപ്രകാരം റെസ്ക്യൂ ഗാർഡുമാരായ നൗഷാദ്, സവാദ്, അലി അക്‌ബർ, ഗ്രൗണ്ട് റസ്ക്യൂ ഫൈസൽ നാസർ, സ്രാങ്ക് യൂനസ് എന്നിവരും ഷാഹുലിൻ്റെ നേതൃത്വത്തിലുള്ള ഹൈറാത്ത് വള്ളത്തിലെ മത്സ്യതൊഴിലാളികളായ ഇബ്രാഹിം, മുനീർ, സിദ്ദിഖ് എന്നിവരും ചേർന്നാണ് മൃതദേഹം ഹാർബറിലേക്ക് എത്തിച്ചത്.

അമ്പത്തിയഞ്ചിനും അറുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷൻ്റേതാണ് മൃതദേഹം. കൈയിലും അരയിലും ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. ടി ഷർട്ടാണ് ധരിച്ചിരിക്കുന്നത്. താനൂർ സിഐ ടോം ജെ മറ്റം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top