21 October Thursday

താനൂരില്‍ മൃതദേഹം കരയ്ക്കടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

താനൂര്‍> വെളിമുക്ക് സ്വദേശിയുടെ മൃതദേഹം  ഉണ്യാല്‍ അഴീക്കല്‍ കടലോരത്ത്   കരക്കടിഞ്ഞു. വെളിമുക്ക് സ്വദേശി ചെറുതാഴത്ത് യൂസഫിന്റെ(53) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ കരക്കടിഞ്ഞത്.
 
   പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളാണ് കരക്കടിഞ്ഞ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് ശക്തമായ തിരമാലയില്‍   കടല്‍ഭിത്തിയിലെ കരിങ്കല്‍കൂട്ടത്തില്‍ കുടുങ്ങി. നാട്ടുകാരും താനൂര്‍ പൊലീസും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. സെപ്തംബര്‍ 6നാണ് വെളിമുക്ക് സ്വദേശി ചെറുതാഴത്ത് യൂസഫിനെ കാണാതായത്. ചെമ്മാട് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കാണാതായെന്നുള്ള കേസ് തിരൂരങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചെമ്മാട് ഡോ.അഹമ്മദ് കോയയുടെ ക്ലിനിക്കിലെ മുന്‍ ജീവനക്കാരനായിരുന്നു. പൊന്നാനി കോസ്റ്റല്‍ പൊലീസ്, താനൂര്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top