21 July Sunday

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടില്‍ സൗജന്യമായി എത്തിക്കാന്‍ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

തിരുവനന്തപുരം> വിദേശത്ത് മരിക്കുന്ന  മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുന്നതിന് വിവിധ വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 

വിമാനകമ്പനികള്‍ പൂര്‍ണമായ സൗജന്യം അനുവദിക്കില്ല.ഇക്കാര്യത്തില്‍ അവരുടെ ഇളവ് ലഭിക്കുമെന്നതാണ് പരിശോധിക്കുന്നതെന്നും കെ വി അബ്ദുല്‍ഖാദര്‍, വീണാജോര്‍ജ്,  പിടി എ റഹീം എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top