09 October Wednesday

എരമല്ലൂർ പൊറോട്ട കമ്പനിയിൽ യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

തുറവൂർ > യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരമല്ലൂരിൽ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ (26) ആണ് മരിച്ചത്.

മൃതദേഹത്തിന് സമീപത്തു നിന്നും തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയകൃഷ്ണന്റെ കൂടെയുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

എരമല്ലൂർ ബാറിനു സമീപം പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയിൽ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണൻ. രാത്രി തൊഴിലാളികൾ താമസിക്കുന്നയിടത്ത് ഉറങ്ങിയശേഷം പുലർച്ചെ വാഹനത്തിൽ പൊറോട്ടയുമായി പോവുകയാണ് പതിവ്. പുലർച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top