15 September Sunday

അതിഥി തൊഴിലാളിക്കാശ്വാസമായി തൊഴില്‍ വകുപ്പ്; മൃതദേഹം സൗജന്യമായി നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

കാക്കനാട് > കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ച അതിഥി തൊഴിലാളിക്കാശ്വാസമായി തൊഴില്‍ വകുപ്പ്. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ സ്വദേശി ചിരഞ്ജിത് റോയി (28)യാണ് ചികിത്സയിലിരിക്കെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളും ആവാസ് പദ്ധതിയില്‍ പെടുത്തി തൊഴില്‍വകുപ്പാണ് വഹിച്ചത്.

അര്‍ധരാത്രി ഐ.സി.യുവിലെത്തിയാണ് തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ ആവാസ് കാര്‍ഡ് നല്‍കിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം മരണപ്പെട്ടതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കി മൃതദേഹം സൗജന്യമായി നാട്ടിലെത്തിച്ചു നല്‍കി.

തങ്ങളുടെ നിസഹായാവസ്ഥയില്‍ കൈ താങ്ങായ തൊഴില്‍ വകുപ്പിനും ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി ബിജു അടക്കമുള്ളവര്‍ക്കും നന്ദി പറഞ്ഞാണ് ചിരഞ്ജിത് റോയിയുടെ സഹോദരന്‍ ബന്തു റോയി അടക്കമുള്ളവര്‍ നാട്ടിലേക്ക് മടങ്ങിയത്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top