02 December Thursday

മികവിന്‌ അംഗീകാരം; ഡാവിഞ്ചി സുരേഷ്‌ ദുബായിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

ഡാവിഞ്ചി സുരേഷിന്‌ കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടായ്മ നൽകിയ യാത്രയയപ്പ്

തൃശൂർ > ശിൽപ്പി  ഡാവിഞ്ചി സുരേഷിന്റെ  കലാപ്രവർത്തനം കടൽ കടക്കുന്നു. ദുബായ്‌ കേന്ദ്രമായുള്ള പുതിയ ചിത്രകലാ ലോകത്തേക്കാണ്‌  ചിത്രകാരൻ ചുവടുവയ്‌ക്കുന്നത്‌.  80 വ്യത്യസ്ത മാധ്യമങ്ങളിൽ നടത്തിയ ചിത്രകലാ പ്രകടനമാണ്‌ ഡാവിഞ്ചിയെ പ്രശസ്‌തിയുടെ ഉന്നതിയിലെത്തിച്ചത്‌.

ഏറ്റവും ഒടുവിൽ മഹാത്മാഗാന്ധിയുടെ  152 അടി ഉയരമുള്ള ചിത്രം ഒരു ലക്ഷത്തോളം വർണബലൂണുകൾകൊണ്ട് തിരുവനന്തപുരത്ത്‌ ഒരുക്കിയത്‌ ദേശീയ മാധ്യമങ്ങൾ അടക്കം പ്രകീർത്തിച്ചിരുന്നു. കൊടുങ്ങല്ലൂരിലെ ബാബുക്ക മുഖാന്തരമാണ്‌ ഡാവിഞ്ചി സുരേഷ് ദുബായിലേക്ക്‌ പ്രവർത്തന മേഖല മാറ്റുന്നത്‌. അടുത്ത ആഴ്‌ച ഡാവിഞ്ചി കടൽ കടക്കും. കൊടുങ്ങലൂരിലെ സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. കരുണ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചെയർമാൻ സാലി സജീർ അധ്യക്ഷനായി. കാർട്ടൂണിസ്റ്റ് സുധീർ നാഥ്, റസൂൽ, രാജേന്ദ്രൻ മംഗലത്ത്, തൻസിയ ഷമീർ, ഷാജി മാങ്കപ്പാടൻ തുടങ്ങിയവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top