24 October Sunday

പൊതുമരാമത്ത്‌ സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്ന്‌ വീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

തിരുവനന്തപുരം > സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങിന്റെ മകൾ ഭവ്യ (16) ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്‌. കവടിയാറിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണാണ്‌ അപകടം.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടക്കുമ്പോൾ ആനന്ദ് സിങ്‌ ഫ്ലാറ്റിലുണ്ടായിരുന്നു. ഉടൻ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top