12 November Tuesday

വാഹനങ്ങളിൽ "ഡാഷ് ക്യാം' സ്ഥാപിക്കാൻ സമയമായെന്ന് ഹൈക്കോടതി: പിന്തുണച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019
കൊച്ചി > വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താൻ പൊതുവാഹനങ്ങളിൽ ഡാഷ് ക്യാം സ്ഥാപിക്കാൻ സമയമായെന്ന് ഹൈക്കോടതി. 5000 രൂപ വിലവരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ ആഴ്ച്ചകളോളം സൂക്ഷിക്കാം. അപകടത്തിന്റെ കാരണം കണ്ടെത്താം. ഇൻഷുറൻസ് തർക്കം ഒഴിവാക്കാനും സാധിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ ഡാഷ് ക്യാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ജസ്റ്റീസ് വി രാജാ വിജയരാഘവൻ ചുണ്ടിക്കാട്ടി. പൊതുവാഹനങ്ങൾ ഓടിക്കുന്നവരെ നിയന്ത്രിക്കാൻ ക്യാം അനിവാര്യമാണ്. റോഡുകൾ ശവപ്പറമ്പാവുന്നത് തടയാമെന്നും കോടതി പറഞ്ഞു.
 
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ 25-09-2019ന് സുനീഷ് എന്നയാൾ ഓടിച്ച ബസ് തട്ടി യുവതി മരിച്ചിരുന്നു. കേസിൽ ജാമ്യം തേടി സുനിഷ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഡാഷ് ക്യാം സ്ഥാപിക്കണമെന്നതാണ് പൊലിസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിലപാടെന്ന് സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. പ്രതിക്കു ജാമ്യം നൽകിയ കോടതി ഡാഷ് ക്യാമിന്റെ കാര്യം പരിഗണിക്കാൻ കേസ് പിന്നീടേക്ക് മാറ്റി.

പ്രധാന വാർത്തകൾ
 Top