11 December Wednesday

‘ദാനാ’ ചുഴലിക്കാറ്റ്‌ വരുന്നു ; 7 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച്‌ ബുധനാഴ്‌ച്ചയോടെ ‘ദാനാ’ ചുഴലിക്കാറ്റായി മാറും. തുടർന്ന്‌ ശക്തിപ്രാപിച്ച്‌ വെള്ളിയോടെ  120 കിലോ മീറ്റർ വേഗതയിൽ ഒഡിഷ, പശ്‌ചിമബംഗാൾ ഭാഗത്ത്‌ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണ്‌ സാധ്യത. ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ മുന്നറിയിപ്പ് നൽകി.

അറബിക്കടലിൽ കർണാടക തീരത്തിനും തമിഴ്‌നാടിനും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്‌ ഒരാഴ്‌ച ഇടിമിന്നലോടെ മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യത. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top