28 March Tuesday

ചക്രവാതചുഴിയും ന്യൂനമർദവും; 22 വരെ വ്യാപക മഴയ്ക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2022

കൊച്ചി> വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഒക്ടോബർ 19 മുതൽ 22 വരെ  വ്യാപകമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുുപ്പ് അറിയിച്ചു.

ന്യൂനമർദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായും തുടർന്ന് ചുഴലിക്കാറ്റ് ആയും ശക്തി പ്രാപിക്കാനും  സാധ്യതയുണ്ട്. കൂടാതെ അറബികടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top