27 January Friday

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

തിരുവനന്തപുരം> ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്‌റ്റാഫ് നഴ്‌‌സ് ഗ്രേഡ് രണ്ട് തസ്‌തികയില്‍ നിയമനം നൽകും. നിയമനത്തിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന്‍, സ്‌റ്റെനിന്റെ വിധവയായ എ ആശാ നെല്‍സണ്‍ എന്നിവര്‍ക്കാണ് നിയമനം ലഭിക്കുന്നത്.

ആരോഗ്യ വകുപ്പില്‍ സ്‌റ്റാഫ് നഴ്‌‌സ് ഗ്രേഡ് രണ്ട് തസ്‌തികയില്‍ തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള/ഉടന്‍ വരുന്ന ഒഴിവില്‍ നിയമനം നല്‍കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന് നഴ്‌‌സിംഗും സ്റ്റെനിന്റെ വിധവയായ ആശാ നെല്‍സണ് ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top