19 September Thursday

VIDEO - ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ്‌ ചാലക്കുടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

തൃശ്ശൂര്‍ > ചാലക്കുടി പുഴ കേന്ദ്രീകരിച്ച് രൂപപ്പെട്ട ചുഴലിക്കാറ്റില്‍ വെട്ടുകടവ് ഭാഗത്ത് വന്‍ നാശനഷ്ടം. പുഴയില്‍ നിന്നും ചുഴലി കരയിലേക്ക് പടരുകയായിരുന്നു. ചുഴലിക്കാറ്റില്‍ ഓട്ടേറെ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. കൂടാതെ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുകയും വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയും ചെയ്തു .

വെട്ടുക്കടവില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ദ്യശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top