16 September Monday

കസ്റ്റഡിയിൽ എടുത്തയാൾ മരിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

തിരുവനന്തപുരം> കോട്ടയത്ത് മണർകാട്  പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിഞ്ഞയാൾ  മരിച്ചതുമായി  ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.

ദേശീയ മനുഷ്യാവകാശകമീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് മജിസ്ട്രേട്ടുതല അന്വേഷണം നടത്തും.  കസ്റ്റഡിമരണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ല.  ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top