21 February Thursday

കുസാറ്റ് സ്റ്റുഡന്റ്സ് യൂണിയൻ 112 സീറ്റിൽ എതിരില്ല: തെരഞ്ഞെടുപ്പിന് മുമ്പെ ഭരണം എസ്എഫ്ഐക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

കൊച്ചി> കുസാറ്റ് സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റിലും എതിരില്ലാതെ യൂണിയൻ ഭരണം നേടി എസ്എഫ്ഐ. മിക്ക ജനറൽ സീറ്റുകളിലും എസ്എഫ്ഐക്ക് എതിരുണ്ടായിരുന്നില്ല.  നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന അവസാനിച്ചപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന 175–-ഓളം സീറ്റുകളിൽ 112 സീറ്റുകളിലാണ് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചത്.

 25നാണ് യൂണിയൻ തെരഞ്ഞെടുപ്പ്. എസ്എഫ്ഐ തനിച്ച് ഒരുവശത്തും മറ്റ‌് വിദ്യാർഥി സംഘടനകളുംചേർന്ന മഴവിൽ സഖ്യം എതിർവശത്തുമായാണ് മത്സരം.  കെഎസ‌്‌യു, എഐഎസ്എഫ് , എസ്ഐഒ, ഫ്രറ്റേണിറ്റി,  മലബാറീസ് എന്നിവരാണ് മഴവിൽ സഖ്യത്തിലുള്ളത്. എന്നാൽ, ക്യാമ്പസിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇവർക്കെതിരെയായിരുന്നു ഭൂരിപക്ഷം വിദ്യാർഥികളും. എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top