06 October Sunday
സഹോദരിയുടെ വസ്തുവിലാണ് കഞ്ചാവ് വളർത്തിയത്

കഞ്ചാവ് ചെടി വളർത്തിയ കേസ്: പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം > കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ പ്രതിക്ക് ഒന്നേകാൽ വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണ് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ശിക്ഷിച്ചത്.

സഹോദരിയുടെ വസ്തുവിൽ 13 കഞ്ചാവ് ചെടികളാണ് ബിനീഷ് വളർത്തിയത്. എക്‌സൈസിന് പെട്രോളിങിനിടയിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബിനീഷിനെ പിടിച്ചത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജാ സിംഗ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്‌സ് ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top