16 April Friday
ജില്ല, ഏരിയ കേന്ദ്രങ്ങളിൽ ഇന്ന്‌ പ്രതിഷേധം

യുഡിഎഫ്‌ ശ്രമം വികസനത്തിന്‌ 
മറയിടാൻ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


തിരുവനന്തപുരം
സെക്രട്ടറിയറ്റിനു മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്  പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകാതിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും പ്രസ്‌താവനയൽ പറഞ്ഞു.
കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സമരം ചെയ്യുന്നവരിൽ ഒരുവിഭാഗം ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. ഒരുനിലയിലും നിയമപരമായി നിലനിൽക്കാത്ത കാര്യത്തെ മുൻനിർത്തിയാണ് സമരം‌. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമാക്കിയതോടെ ഭൂരിഭാഗം ഉദ്യോഗാർഥികളും ഇതിൽനിന്ന് പിൻവാങ്ങി. യുഡിഎഫിന്റെ രാഷ്ട്രീയക്കളിക്ക് വിധേയരാകേണ്ടതുണ്ടോ എന്ന് അവശേഷിക്കുന്നവർ ചിന്തിക്കണം.

സംസ്ഥാന സർക്കാർ അടുത്ത ദിവസങ്ങളിൽ പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന് കൂടുതൽ പേർക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അഞ്ചു വർഷംകൊണ്ട് 1,57,909 പേർക്ക് പിഎസ്‌‌സി വഴി നിയമനം നൽകി.

100 ദിന കർമപരിപാടിയിലൂടെ 50,000 പേർക്കാണ് വിവിധ മേഖലയിൽ തൊഴിൽ ലഭ്യമാക്കിയത്. 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സർക്കാരിന്റെ സമീപനം ഇതിൽനിന്ന്‌ വ്യക്തമാണ്.

വികസന നേട്ടങ്ങൾ എൽഡിഎഫിന് അനുകൂലമാകുമെന്നു കണ്ടാണ് യുഡിഎഫ് കുപ്രചാരണങ്ങളും കലാപങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫിന്റെ തുടർഭരണം യാഥാർഥ്യമാകുമെന്ന്‌ മനസ്സിലാക്കി ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമം.

രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നുകാട്ടുകയും ജാഗ്രത പാലിക്കുകയും വേണം. യുഡിഎഫിന്റെ കലാപനീക്കങ്ങൾ തുറന്നുകാട്ടി ജില്ല–-ഏരിയ കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ പ്രതിഷധപ്രകടനം സംഘടിപ്പിക്കുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top