12 August Wednesday

സിപിഐ എം പ്രതിവാര പഠന പരിപാടി 27 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 24, 2020


സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിവാര പഠന പരിപാടി എന്ന പേരിൽ വിപുലമായ പഠനക്ലാസ്‌ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. പാർടി അംഗങ്ങൾക്കും അനുഭാവി ഗ്രൂപ്പിലെ അംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ്‌ സിപിഐ എമ്മിനെക്കുറിച്ച്‌ പഠിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഏവർക്കും ഫലപ്രദമാകും.

പാർടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്‌ ബുക്ക്‌ പേജിലും യൂട്യൂബ്‌ ചാനലിലും ക്ലാസുകൾ ലഭിക്കും. ശനിയാഴ്‌ച രാത്രി 7.30ന്‌ ‘മാർക്‌സിസത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ ക്ലാസെടുത്ത്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം  ചെയ്യും. ആദ്യഘട്ടത്തിലെ എട്ടു ക്ലാസ്‌ തുടർന്നുള്ള ശനിയാഴ്‌ചകളിൽ നടക്കും. രാത്രി 7.30 മുതൽ 8.30 വരെയാണ്‌ ക്ലാസ്‌.  ഏതൊരാൾക്കും ക്ലാസ്‌ കേട്ട്‌ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ്‌ ബോക്‌സുവഴി അറിയിക്കാം.

ബ്രാഞ്ചുകളിൽ അംഗങ്ങൾ ഒരു കേന്ദ്രത്തിൽ സാമൂഹ്യ അകലം പാലിച്ചിരുന്ന്‌ ക്ലാസുകൾ ശ്രദ്ധിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണൻ  ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top