21 February Friday

സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി സി കെ മോഹനൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

വൈപ്പിൻ > സിപിഐ എം വൈപ്പിന്‍ ഏരിയ സെക്രട്ടറി തെക്കന്‍മാലിപ്പുറം ചേരിക്കത്തറ സി കെ മോഹനന്‍ (74) അന്തരിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഗുണ്ടു എലന്റ് കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഏരിയാ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണയാണ്. സംസ്‌കാരം ഞായറാഴ്‌ച പകൽ രണ്ടിന് മുരുക്കുംപാടം ശ്‌മശാനത്തിൽ.

അസുഖബാധിതനായ അദ്ദേഹം കഴിഞ്ഞ ആറുമാസായി ചികിത്സയിലായിരുന്നു. വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോകുംവഴി ആറോടെയാണ് മരിച്ചത്.

കെഎസ്‌വെഎഫിലൂടെയാണ് സി കെ മോഹനന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമെത്തുന്നത്. തുടര്‍ന്ന് സിപിഐ എം പുതുവൈപ്പ് ലോക്കല്‍ സെക്രട്ടറിയായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. പിന്നീട്‌ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: ഷീല (കാക്കനാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്). മക്കള്‍: കൃഷ്ണമോഹന്‍ (എൻജിനീയര്‍, ദുബൈ), നടാഷ (എൻജിനീയര്‍, ആസ്ട്രേലിയ). മരുമക്കള്‍: അഞ്ജു (ദുബൈ), വിമല്‍കൃഷ്ണ (ആസ്ട്രേലിയ).


പ്രധാന വാർത്തകൾ
 Top