18 October Friday

ദുരിതാശ്വാസ നിധി: സിപിഐ എം തമിഴ്‌നാട്‌ ഘടകം 10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ സംഭാവന ചെയ്‌തു. പ്രളയ ദുരിതങ്ങളെ അതിജീവിക്കാനായുള്ള മലയാളികളുടെ ശ്രമങ്ങൾക്ക്‌ തമിഴ്‌നാട്ടിലെ സിപിഐ എം പ്രവർത്തകരുടെ പിന്തുണയും ഐക്യദാർഢ്യവും എന്നുമുണ്ടാവുമെന്ന്‌  സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ അറിയിച്ചു.

ഞായറാഴ്‌ച ലഭിച്ചത്‌ 18.29 ലക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഞായറാഴ്ച നൽകിയത്‌ 18.29 ലക്ഷം രൂപ. വൈകിട്ട്‌ അഞ്ചുവരെയുള്ള കണക്കനുസരിച്ച്‌ 540 ഇടപാടുകളിലൂടെയാണ്‌ ഇത്രയും തുക ദുരിതാശ്വാസ നിധിയിൽ എത്തിയത്‌. ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക്‌ എത്തുന്നതിന്‌ പുറമെ, ചെക്കായും നേരിട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കേന്ദ്രങ്ങളിലുമെത്തിയും സഹായധനം കൈമാറുന്നുണ്ട്‌. മഹാപ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക്‌ ലോകമെമ്പാടുനിന്നും സഹായം ഒഴുകിയെത്തിയിരുന്നു. ലഭിച്ചതും ചെലവഴിച്ചതുമായ തുകയുടെ കണക്ക്‌ വെബ്‌സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top