12 September Thursday

സിപിഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം > സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്ത് നടത്താൻ തീരുമാനമായതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിലായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു. നവംബറിലായിരിക്കും ഏരിയ സമ്മേളനങ്ങൾ. ഡിസംബറിലും ജനുവരിയിലുമായി ജില്ലാ സമ്മേളനങ്ങളും നടക്കും. ഏപ്രിലിൽ തമിഴ്നാട് മധുരയിലാണ് 24-ാം പാർടി കോൺഗ്രസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top