21 February Thursday

ചാനലുകൾ ഇടതുപക്ഷ ആശയങ്ങൾ തമസ‌്കരിക്കുന്നു: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


കേരളത്തിലെ ഭൂരിഭാഗം ടെലിവിഷൻ ചാനലുകളും ഇടതുപക്ഷ ആശയങ്ങൾ തമസ‌്കരിക്കാൻ ശ്രമിക്കുന്നവയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ടെലിവിഷനുകളെ നിയന്ത്രിക്കുന്നത‌് കുത്തകകളാണ‌്. ഇടതുപക്ഷചിന്താഗതി പ്രചരിക്കാതിരിക്കാനാണ‌് ചാനലുകൾ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സാമൂഹ്യമാധ്യമ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനെതിരായ ധ്രുവീകരണം എങ്ങനെയുണ്ടാക്കാമെന്നാണ‌് ഇത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നത‌്. മലയാളത്തിലെ ഭൂരിപക്ഷം അച്ചടിമാധ്യമങ്ങളും ഇതേ നിലപാടാണ‌് സ്വീകരിക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ‌് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

ഇന്നത്തെ നിലയിൽ കോൺഗ്രസിന‌് ബിജെപിയെ പരാജയപ്പെടുത്താനാകില്ല. ഇന്നലത്തെ കോൺഗ്രസുകാർ ഇന്നത്തെ ബിജെപിയായി മാറുകയാണ‌്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയമാണ‌് രാജ്യത്ത‌് തിളക്കത്തോടെ നിലനിൽക്കുന്നത‌്. അത‌് ജനങ്ങളിലേക്കെത്തിക്കുന്നതിന‌് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്, ടി ഗോപകുമാർ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top