12 August Wednesday

ഇന്ധനവില വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിൽ സിപിഐ എം പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020

നാദാപുരം റോഡിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ കാളവണ്ടി വലിച്ച് പ്രതിക്ഷേധിക്കുന്നു

തിരുവനന്തപുരം > പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുമ്പില്‍ സിപിഐ എം പ്രതിഷേധിച്ചു. ഏരിയ, ലോക്കല്‍ കേന്ദ്രങ്ങളിലാണ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം കോവിഡ്‌ കാലത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കുന്ന നയം തിരുത്തണമെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഇന്ന് നടത്തുന്ന പ്രക്ഷോഭത്തില്‍ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന്‌ കോടിയേരി അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് നാദാപുരം റോഡിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ കാളവണ്ടി വലിച്ച് പ്രതിക്ഷേധിച്ചു.

എറണാകുളം മേനക ജങ്ഷനിൽ സമരം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top