Deshabhimani

കൂടുതൽ കരുത്തോടെ സിപിഐ എം ; ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 11:30 PM | 0 min read


തിരുവനന്തപുരം
കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. പത്തിന് കൊല്ലത്ത്‌ പതാക ഉയരുന്നതോടെ നാന്ദിയാകുന്ന ജില്ലാ സമ്മേളനങ്ങൾക്ക്‌ ഫെബ്രുവരി 9–-11 ന്‌ തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും. 2025 മാർച്ച് 6–9ന് കൊല്ലത്ത്‌ സംസ്ഥാന സമ്മേളനവും ഏപ്രിലിൽ മധുരയിൽ 24–-ാം പാർടി കോൺഗ്രസും നടക്കും. 

ഇടതുവിരുദ്ധ മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളല്ല, മറിച്ച്‌ സംഘടനയുടെ ശേഷിയാണ്‌ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ തെളിയുന്നത്‌.  നിശ്ചയിച്ച നടപടിക്രമങ്ങളോടെയും വൻ ജനപങ്കാളിത്തമുള്ള പൊതുസമ്മേളനങ്ങളോടെയുമായിരുന്നു സമ്മേളനങ്ങൾ. 210ൽ 160ൽ അധികം ഏരിയ സമ്മേളനങ്ങൾ പൂർത്തിയായി. ഉപതെരഞ്ഞെടുപ്പ് മൂലം നീട്ടിവച്ച പാലക്കാട്‌, തൃശൂർ ജില്ലകളിലാണ്‌ കൂടുതൽ സമ്മേളനങ്ങൾ പൂർത്തിയാകാനുള്ളത്‌. 38,000ത്തിലധികം ബ്രാഞ്ച്‌ സമ്മേളനവും 2400ലധികം ലോക്കൽ സമ്മേളനങ്ങളും വിജയകരമായി പൂർത്തിയാക്കി.

ജില്ല, സമ്മേളന സ്ഥലം, 
തീയതി എന്ന ക്രമത്തിൽ
കൊല്ലം (കൊട്ടിയം)–- ഡിസംബർ 10–-12,
തിരുവനന്തപുരം (കോവളം)–- 21–- 23,
വയനാട്‌- (ബത്തേരി)–- 21–- 23,
പത്തനംതിട്ട (കോന്നി)–- 28–- 30,
മലപ്പുറം (താനൂർ)–- ജനുവരി 1–-3,
കോട്ടയം (പാമ്പാടി )–- 3–- 5,
ആലപ്പുഴ (ഹരിപ്പാട്‌)–- 10–- 12.
പാലക്കാട്‌ (ചിറ്റൂർ)–- 21–- 23,
എറണാകുളം (എറണാകുളം)–- 25–- 27,
കോഴിക്കോട്‌ (വടകര)–- 29–- 31,
കണ്ണൂർ (തളിപ്പറമ്പ്‌)–- ഫെബ്രുവരി 1–-3,
ഇടുക്കി (തൊടുപുഴ)–-4–- 6,
കാസർകോട്‌ (കാഞ്ഞങ്ങാട്‌)–- 5–- 7,
തൃശൂർ (കുന്നംകുളം)–- 9–-11.



deshabhimani section

Related News

0 comments
Sort by

Home