29 November Monday

നെടുമങ്ങാട് വിവിധ പാർട്ടികളിൽനിന്ന്‌ നിരവധിപേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കേരള കോൺഗ്രസ് എമ്മിൽനിന്ന് സിപിഐ എമ്മിലേക്ക് വന്നവരെ സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ, മംഗലപുരം 
ഏരിയ സെക്രട്ടറി മധു മുല്ലശേരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

നെടുമങ്ങാട് > വിവിധ സംഘടനകളിൽനിന്ന്‌ രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക്‌ സ്വീകരണം നൽകി. വെമ്പായം മേഖലയിലെ മണ്ഡപത്തിൽ പ്രദേശത്തുനിന്ന്‌ എസ് ഹരി, ശങ്കർ, സച്ചു, സുധികൃഷ്ണ, പ്രണവ്, വിനീത്, പ്രദീപ്, അനന്തു, അനീഷ്, അനസ്, ഷിജു ലാൽ, രാജൻ എന്നിവരാണ് വിവിധ സംഘടനകളിൽനിന്ന്‌ രാജിവച്ച് നേരിന്റെ പക്ഷത്തിനൊപ്പം അണിചേർന്നത്‌. 
സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ പതാക കൈമാറി സ്വീകരിച്ചു. എ സുരേഷ് അധ്യക്ഷനായി. എ ഷീലജ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൽ എസ് ലിജു, സിപിഐ എം തേക്കട ലോക്കൽ സെക്രട്ടറി എ നൗഷാദ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി മനു, പ്രസിഡന്റ് രാഹുൽ, ലോക്കൽ കമ്മിറ്റി അംഗം ആർ ശാന്തപ്പൻ, ബി പ്രദീപ് കുമാർ, വെമ്പായം നൗഷാദ്, മനു മാറാൻകുഴി, ശ്രീമതി എന്നിവർ സംസാരിച്ചു.
 
കേരള കോൺഗ്രസ് എം രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക്‌ സ്വീകരണം നൽകി. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി അംഗം അജികുമാർ തോന്നയ്ക്കൽ, മണ്ഡലം പ്രസിഡന്റ്‌ ജോയ് എന്നിവരാണ് ചെങ്കൊടിത്തണലിലേക്ക്‌ എത്തിയത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം ജലീൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ഹരിപ്രസാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ വേങ്ങോട് മധു, ജി സതീശൻനായർ, കെ ശ്രീകുമാർ, സിപിഐ എം തോന്നയ്ക്കൽ ലോക്കൽ സെക്രട്ടറി ആർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top