15 December Sunday

സ്വയം പോസ‌്റ്ററൊട്ടിച്ച‌് അതും വാർത്തയാക്കി: എക്കാലത്തെയും മികച്ച ‘നിർമിതി’കളിലൊന്ന‌്

സ്വന്തം ലേഖകർUpdated: Sunday Jul 21, 2019

കണ്ണൂർ> ചാനലുകാരും പടം പിടിത്തക്കാരുമെല്ലാം ബലിതർപ്പണം പിടിക്കാൻ പയ്യാമ്പലത്തേക്കുപോയപ്പോൾ ‘ഇന്ത്യാ വിഷൻ’ റിപ്പോർട്ടറും ക്യാമറാമാനും വടക്കോട്ടുവച്ചുപിടിച്ചു, ഒരു ‘എക‌്സ‌്ക്ലൂസീവ‌്’ ചുട്ടെടുക്കാൻ. പശയുണങ്ങും മുമ്പ‌് വാർത്തയാക്കിയില്ലെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന ആ വാർത്ത കണ്ണൂരിലെ എക്കാലത്തെയും മികച്ച ‘നിർമിതി’കളിലൊന്നായിരുന്നു.

നേതാക്കൾക്കെതിരെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിൽ പോസ‌്റ്റർ എന്ന വാർത്തയാണ‌് 2007 ലെ കർക്കടക വാവിന്റെ പുലരിയിൽ ഇന്ത്യാ വിഷൻ വാർത്തകളിൽ നിറഞ്ഞത‌്. നിമിഷങ്ങൾക്കകം പൊളിഞ്ഞടുങ്ങിയ ആ വാർത്തയ‌ുടെ നിർമാണവും സംവിധാനവും  ഇന്ത്യാവിഷൻ റിപ്പോർട്ടറുടേതായിരുന്നു. മതിലിൽ പോസ‌്റ്ററൊട്ടിച്ച‌് ചിത്രീകരിക്കുന്നതിനിടെ അവിടെയെത്തിയവർ കണ്ടതോടെ റിപ്പോർട്ടറും ക്യാമറാമാനും ഓടി രക്ഷപ്പെടുകയായിരുന്നു അന്ന‌്.

| സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിന്റെ മതിലിൽ പിണറായി വിജയനും ഇ പി ജയരാജനുമെതിരെ പ്രവർത്തകർ പോസ‌്റ്ററൊട്ടിച്ചുവെന്നാണ‌് ഇന്ത്യാ വിഷൻ വാർത്ത ചമച്ചത‌്. ചെട്ടിപ്പീടികയിലെ ഓഫീസിൽനിന്ന‌് സുന്ദരേശ്വര ക്ഷേത്രത്തിലേക്ക‌് സിപിഐ എം ഓഫീസ‌് വഴി പോയതിന്റെ ‘ദുരൂഹത’ നിമിഷങ്ങൾക്കുള്ളിൽ ചോദ്യം ചെയ്യപ്പെട്ടു.  പോസ‌്റ്റർ കാണാൻ ആളുകൾ ഒഴുകിയെത്തിയെന്ന‌് വാർത്ത കൊടുത്ത ചാനലിന‌് ഒരാളെപ്പോലും കാണിക്കാനുള്ള വിഷ്വലും ഉണ്ടായില്ല.

പിണറായിയുടെ ‘വീട‌്’


2009 ഒക്ടോബറിൽ കൊട്ടാര സദൃശ്യമായ ഒരു വീടിന്റെ ചിത്രം ഇന്റർനെറ്റിൽ പ്രചരിച്ചു. വെള്ളച്ചായമടിച്ച കൂറ്റൻ ചുമരുകളും സ്വർണ നിറത്തിൽ ഗേറ്റുമുള്ള ആഡംബര ബംഗ്ലാവിന്റെ മനോഹര ചിത്രം. പിണറായി വിജയന്റെ വീടെന്ന അടിക്കുറിപ്പോടെ അത് ലോകമാകെ വ്യാപിച്ചു. പാവപ്പെട്ടവന്റെ പാർടിയുടെ നേതാവിന്റെ കുടിൽ എന്നായിരുന്നു പരിഹാസം. തൃശൂർ കുന്നംകുളത്തെ പ്രവാസി വ്യവസായിയുടെ വീടിന്റെ ചിത്രമാണ് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ദുരുപയോഗിച്ചത്. വ്യാജ ചിത്രം ഒരു വിഭാഗം മാധ്യമങ്ങളും ആഘോഷിച്ചു. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ.

സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ സീരിയൽ നിർമാതാവുകൂടിയായ കുന്നംകുളത്തെ വിദേശമലയാളി പ്രമോഷിന്റെ വീടാണെന്ന് തെളിഞ്ഞു. ഭൂനിരപ്പിന് താഴെയുള്ള ഒരു നിലയടക്കം മൂന്ന് നിലകളുള്ളതായിരുന്നു കൂറ്റൻ വീട്. കുറ്റക്കാരെ കണ്ടെത്തുമ്പോഴേക്കും ചിത്രം ലോകമാകെ പ്രചരിപ്പിച്ചിരുന്നു. ഇന്റർനെറ്റിൽ സെർച്ച്ചെയ്താൽ കുന്നംകുളം–- കോഴിക്കോട് ദേശീയപാതയിൽ കവെല്ലൂർ അമ്പലം സ്‌റ്റോപ്പിലെ ആ വീടിന്റെ ചിത്രം ഇന്നും കാണാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top