24 October Thursday

സിപിഐ എം കോഴിക്കോട്‌ മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

വടകര> സിപിഐ എം കോഴിക്കോട്‌ മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ (93) നിര്യാതനായി. പുലര്‍ച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം  കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.

പണിക്കോട്ടി എന്ന പേരില്‍ നിരവധി നാടന്‍ പാട്ടുകളും സാഹിത്യരചനയും നിര്‍വ്വഹിച്ചു. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വടകര നഗരസഭാ കൗണ്‍സിലര്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.മൃതദേഹം വടകര പണിക്കോട്ടിയിലെ വീട്ടില്‍ പൊതുദര്‍ശന ശേഷം വൈകിട്ട് സംസ്‌കരിക്കും.

ഭാര്യ: നാരായണി ( സിപിഐ എം  പണിക്കോട്ടി ബ്രാഞ്ചംഗം]. മക്കള്‍: വിജയലക്ഷ്മി, രാധാമണി, പത്മലോചനന്‍ (ദേശാഭിമാനി ,കണ്ണൂര്‍),  അജിതകുമാരി, അനൂപ് കുമാര്‍. മരുമകന്‍: വടകര നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ (സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം)

ഉണ്ണിയാര്‍ച്ചയുടെ ഉറുമി അഭയം തേടി', വടക്കന്‍ വീരകഥകള്‍, (ബാലസാഹിത്യം) ബ്രഹ്മരക്ഷസ്(നോവല്‍), എന്റെ നാട് (കവിത) വടക്കന്‍ പാട്ടുകളിലൂടെ [ പഠനം ] എന്നീ കൃതികള്‍ എഴുതി. അമൃത സ്മരണകള്‍ ആത്മകഥ. എന്‍ സി ശേഖര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ദല സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്

 


പ്രധാന വാർത്തകൾ
 Top