21 September Saturday

തിരൂര്‍ പറവണ്ണയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അക്രമികള്‍ കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

തിരൂര്‍> വെട്ടം പറവണ്ണയില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ കത്തിച്ചു. സി പി ഐ എം പറവണ്ണ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ വാഗണര്‍ കാറാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം.

 വീടിന് സമീപത്തെ പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് കാറിനുള്ളില്‍ തീയിടുകയായിരുന്നു.
 കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി സി ടി വി ദ്യശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

രാഷ്ടീയ നേതൃത്വത്തിന്റെയും പോലീസിന്റെയും ഇടപെടല്‍ മൂലം തീരദേശത്ത് രാഷ്ടീയ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെങ്കിലും വെട്ടം പറവണ്ണ ആലിന്‍ചുവട് മേഖലയില്‍ അക്രമങ്ങള്‍ തുടരുകയാണ്. രണ്ടാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ ലീഗ് ക്രിമിനല്‍ സംഘങ്ങള്‍ മൂന്ന് സി പി ഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓട്ടോറിക്ഷയും ബൈക്കുകളും തകര്‍ത്തിരുന്നു.

ഇതിന് പുറകെ പറവണ്ണ റഹ്മത്താബാദിലെ പള്ളിക്ക് നേരെ കല്ലേറുമുണ്ടായി. ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയാഘോഷത്തില്‍ സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത  സംഭവവമുണ്ടായി
 


പ്രധാന വാർത്തകൾ
 Top