28 February Sunday

കോട്ടയം മഞ്ഞക്കാലായില്‍ വിവിധ പാർടികളിൽനിന്ന്‌ അമ്പതോളം കുടുംബങ്ങള്‍ ചെങ്കൊടിത്തണലിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Jan 25, 2021

മുളക്കുളം പഞ്ചായത്ത് 17ാം വാർഡിൽ മഞ്ഞക്കാല പ്രദേശത്ത് സിപിഐ എമ്മിലേക്കെത്തിയ കുടുംബംങ്ങളെ ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിൽ ഹാരമണിയിച്ച്‌ സ്വീകരിച്ചപ്പോൾ

പെരുവ > മുളക്കുളം പഞ്ചായത്ത് 17ാം വാർഡിൽ മഞ്ഞക്കാലാ പ്രദേശത്ത് വിവിധ പാർടികളിൽ പ്രവർത്തിച്ച അമ്പതോളം കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം ചേർന്നു. ഞായറാഴ്ച വൈകിട്ട് പാർടി കീഴൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ രക്തഹാരമണിയിച്ച്‌ വരവേറ്റു.
 
കൈയ്യൂരിയ്ക്കൽ ജങ്‌ഷനിൽ നിന്നാരംഭിച്ച റാലിയിൽ സ്ത്രികളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. കേരള കോൺഗ്രസ് (ജേക്കബ്‌), കോൺഗ്രസ് ഐ തുടങ്ങിയ പാർടികളിൽ നിന്നുള്ളവരാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. റോബി ആകശാല, ബോബി ആകശാല, മാത്യൂസ് വൻമേലിൽ, ബിജു പുത്തൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബങ്ങൾ എത്തിയത്.
 
പാർടി ബ്രാഞ്ച്‌ സെക്രട്ടറി വി ജെ ജോർജ് അധ്യക്ഷനായി. സ്വീകരണ സമ്മേളനം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി എസ് ശരത്തിനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി വി സുനിലിനും സ്വീകരണം നൽകി. പി വി സുനിൽ, കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ ജി രമേശൻ, പെരുവ ലോക്കൽ സെക്രട്ടറി എൻ സി ജോയി, ഏരിയ കമ്മിറ്റിയംഗം പത്മചന്ദ്രൻ എന്നിവർ സംസാരിച്ചു. എം എസ് പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top