Deshabhimani

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 03:25 PM | 0 min read

കണ്ണൂര്‍ > കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ സിപിഐ എം ജില്ലാകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എഡിഎമ്മിന്റെ യാത്രയയപ്പ്‌ യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പി പി ദിവ്യയുടെ ഭാഗത്ത്‌ നിന്നുണ്ടായിരുന്ന പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച പരാതികളെ  കറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു എന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home