24 August Saturday

സിപിഐ എം ഗൃഹസന്ദർശനം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തിരുവനന്തപുരം> ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനായി സിപിഐ എം നേതൃത്വത്തിൽ 22 മുതൽ ഗൃഹസന്ദർശനം നടത്തും. 29 വരെ നടക്കുന്ന  പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളുമടക്കം മുഴുവൻ പാർടി പ്രവർത്തകരും നേരിട്ടെത്തി ജനങ്ങൾക്ക‌് പറയാനുള്ളത‌് കേൾക്കും. സംസ്ഥാനത്തെ മുപ്പത്തിഅയ്യായിരത്തോളം ബ്രാഞ്ചുകളിൽ ഇതിനായി സ‌്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട‌്. ഇതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികളുമായി മുഖ്യമന്ത്രിയടക്കമുള്ള സിപിഐ എം നേതാക്കൾ ഫെയ‌്സ‌്ബുക്ക‌് വഴി സംവദിക്കും.

ആഗസ‌്തിൽ ലോക്കൽതലത്തിൽ വിപുലമായ കുടുംബ സദസ്സുകളും സംഘടിപ്പിക്കും. ആഗസ‌്ത‌് 19ന‌് പി കൃഷ‌്ണപിള്ള ദിനം വിപുലമായി ആചരിക്കും. വീടുകളിലെ കിടപ്പ‌് രോഗികളെ സന്ദർശിച്ച‌് സാന്ത്വന പരിചരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.


പ്രധാന വാർത്തകൾ
 Top