ന്യൂഡല്‍ഹി> അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഗുരു രവിദാസ് ക്ഷേത്രം പൊളിച്ചുനീക്കിയ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി സിപിഐ എം. ഓഗസ്ത് 14ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സ്ഥലം സന്ദര്‍ശിക്കുകയും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയോട് ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. ബൃന്ദ കാരാട്ട് ഗുരു രവിദാസ് സമിതി നേതാക്കള്‍ക്കൊപ്പം സ്ഥലത്തെത്തുകയും എല്ലാ സമരങ്ങള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
ക്ഷേത്രം പൊളിച്ചതിനു പിന്നിലെ ഏകകാരണം ദളിത് വിരുദ്ധതയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നു. തുഗ്ലക്കാബാദ് വനപ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്ന അതേ സ്ഥലത്ത് തന്നെ പുനര്‍നിര്‍മിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ സുപ്രീം കോടതിയില്‍ കേസ് നടത്തുന്നവര്‍ ദളിത് ക്ഷേത്രം തകര്ന്നതിന്മേല് മൗനം പാലിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..