03 August Monday

ആലപ്പുഴ ചാരുംമൂടിൽ ബിജെപി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ 37 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്ന് രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നവര്‍‍

ചാരുംമൂട് > നൂറനാട് വടക്ക് ചെറുമുഖയിൽ ബിജെപി, കോൺഗ്രസ്, ബിഡിജെഎസ്‌, സിപിഐ ബന്ധം ഉപേക്ഷിച്ച്‌ 37 കുടുംബം സിപിഐ എമ്മിനൊപ്പം. 
ബിജെപി പ്രവർത്തകരായ മുല്ലയിൽ കിഴക്കതിൽ ശ്രീജിത്ത്, ജയന്തി ഭവനം ടി ബിജു, രാജേഷ് ഭവനം രാജീവ്, വിജിത്ത് നിവാസിൽ വിജിത്ത്, വിഷ്‌ണു ഭവനം വിഷ്‌ണു, തുണ്ടത്തിൽ ഗിരീഷ്, ശ്രീജിത്ത് ഭവൻ ശ്രീജിത്ത്, പ്ലാവിള തെക്കതിൽ ശരത്, സുനിൽ ഭവനം സുനിൽ, പ്ലാവിള തെക്കതിൽ അജി, കോഴിവിളയിൽ ബൈജു, ചിറ്റക്കാട് ലക്ഷം വീട്ടിൽ പ്രഭാവതി, അനീഷ് ഭവനം അനീഷ്, ദീപാ ഭവനം ദിനിൽകുമാർ എന്നിവരാണ് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.
 
നിർമാല്യം അജിത്ത്, കിഴക്കടത്തു കിഴക്കതിൽ എസ് വിജയൻ, ലതികാ ഭവനം ഓമനക്കുട്ടൻ, ജയന്തി ഭവനം അജയൻ, മലയിൽ പുത്തൻവീട്ടിൽ എബിൻ, നന്നാട്ടു വടക്കതിൽ ലിസി, വിഷ്‌ണു നിവാസിൽ വി വിഷ്‌ണു, കുഴിയിലയ്യത്ത് സൂസമ്മ, വിവേക് ഭവനം വിജയൻ, മലയിൽ തുണ്ടിൽ മോനി, മേലേതിൽ ജയൻ, താന്നി തെക്കേതിൽ ഷീബ, ജ്യോതി എന്നിവരാണ് കോൺഗ്രസിൽനിന്ന്‌ രാജിവച്ചത്‌. പാലവിളയിൽ പി ആർ സുരേഷ്, ചിറ്റക്കാട്ട് രാമചന്ദ്രൻ എന്നിവർ ബിഡിജെഎസിൽനിന്നും തെക്കേ പറമ്പിൽ താഴെപ്പുരയിൽ രാധാകൃഷ്‌ണൻ, രുഗ്മിണി, സുരേഷ് ഭവനം സുനീഷ് എന്നിവർ സിപിഐയിൽനിന്ന് രാജിവച്ചു. അജിതാലയം കെ കെ അജീഷ്, വിനുഭവനം വിജയചന്ദ്രൻ, മുല്ല വടക്കേതിൽ പത്മാകരൻ, സന്തോഷ് ഭവനം സന്തോഷ് എന്നിവരും സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും.
 
സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ രാഘവൻ ഹാരമണിയിച്ചു.   കെ മനോഹരൻ അധ്യക്ഷനായി. നൂറനാട് വടക്ക് ലോക്കൽ സെക്രട്ടറി ഒ മനോജ്, ജി പുരുഷോത്തമൻ, സി വിജയൻ, കെ രതീഷ്, വി എസ് സുധീരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top