27 September Sunday

സിപിഐ എം കേന്ദ്രകമ്മിറ്റി ഇന്ന്‌ സമാപിക്കും ; വൈകിട്ട്‌ മഹാറാലി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയിൽ നേതാക്കൾ പുറത്തേക്കിറങ്ങുന്നു

തിരുവനന്തപുരം > സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ഞായറാഴ്‌ച സമാപിക്കും. വിളപ്പിൽശാലയിലെ ഇ എം എസ്‌ അക്കാദമിയിൽ പൊളിറ്റ്‌ ബ്യൂറോ അംഗം മണിക്‌ സർക്കാരിന്റെ അധ്യക്ഷതയിലാണ്‌ യോഗം ചേരുന്നത്‌.

രാഷ്‌ട്രീയ സംഭവവികാസങ്ങളെക്കുറിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ അംഗങ്ങളുടെ ചർച്ച പൂർത്തിയായി. ഭാവിപരിപാടികൾ തീരുമാനിച്ചശേഷം ഉച്ചയോടെ കേന്ദ്രകമ്മിറ്റിയോഗം പിരിയും.  വൈകിട്ട്‌ അഞ്ചിന്‌ പുത്തരിക്കണ്ടം മൈതാനിയിൽ  മഹാറാലി നടക്കും. സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top