29 February Saturday

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങി ; ഞായറാഴ്‌ച മഹാറാലി

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020



തിരുവനന്തപുരം
സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം വിളപ്പിൽശാലയിലെ ഇ എം എസ്‌ അക്കാദമിയിൽ ആരംഭിച്ചു. പൊളിറ്റ്‌ ബ്യൂറോ അംഗം മണിക്‌ സർക്കാരിന്റെ അധ്യക്ഷതയിലാണ്‌ യോഗം. രാഷ്‌ട്രീയ സ്ഥിതിഗതി സംബന്ധിച്ച്‌  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ചർച്ച തുടരുകയാണ്‌.

പൗരത്വ ഭേദഗതി നിയമത്തിലൂടെ മോഡി സർക്കാർ നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ നീക്കത്തെ ചെറുക്കാനും ഭരണഘടനയെ സംരക്ഷിക്കാനും ഒറ്റക്കെട്ടായ പോരാട്ടമാണ്‌ രാജ്യം ആഗ്രഹിക്കുന്നതെന്ന്‌ യെച്ചൂരി പറഞ്ഞു. ഈ ദൗത്യത്തെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ ചർച്ചയിലൂടെ ഉരുത്തിരിയുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസത്തെ യോഗം ഞായറാഴ്‌ച സമാപിക്കും. അന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുത്തരിക്കണ്ടം മൈതാനത്ത്‌ മഹാറാലിയിൽ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും.