16 December Monday

സിപിഐ ഐജി ഓഫീസ് മാര്‍ച്ച്: ലാത്തിച്ചാര്‍ജില്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കയ്യൊടിഞ്ഞു; പൊലീസുകാര്‍ക്കും പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

 കൊച്ചി>  കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കയ്യൊടിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിലാണ് എംഎല്‍എയുടെ കയ്യൊടിഞ്ഞത്.എല്‍ദോ എബ്രഹാമായിരുന്നു മാര്‍ച്ചിന്റെ ഉദ്ഘാടകന്‍.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. എറണാകുളം സിറ്റിപൊലീസ് അസി. കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്ഐ വിപിന്‍ദാസ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെയും കയ്യൊടിഞ്ഞിട്ടുണ്ട്.പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


 

 


പ്രധാന വാർത്തകൾ
 Top