21 October Monday

എൽദോ എംഎൽഎയുടെ കൈക്ക്‌ ഒടിവില്ലെന്ന്‌ മെഡിക്കൽ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

കൊച്ചി>എല്‍ദോ എബ്രഹാം എംഎൽഎയുടെ കൈയ്ക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസ് കലക്ടര്‍ക്ക് കൈമാറി.തുടർന്ന്‌  ലാത്തിച്ചാര്‍ജില്‍ എംഎൽഎക്ക്‌ ഏറ്റുവെന്ന്‌ പറയുന്ന പരുക്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

എംഎൽഎക്കും മറ്റു നേതാക്കൾക്കും ഗൗരവമുള്ള തരത്തിൽ പരുക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിക്കും.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

വെള്ളിയാഴ്ച സിപിഐ നേതാക്കളുടെ മൊഴി കലക്ടർ എസ് സുഹാസ് രേഖപ്പെടുത്തിയിരുന്നു.എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി പി.രാജു, ജില്ലാ എക്സിക്യൂട്ടിവ് അംഗം ടി സി സൻജിത്, സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ എന്‍ സുഗതന്‍, ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറക്കാടന്‍ എന്നിവരാണ് കലക്‌ടർക്ക്‌ മൊഴി നല്‍കിയത്.


പ്രധാന വാർത്തകൾ
 Top