21 October Monday

ഡിഐജി ഓഫീസ്‌ മാർച്ചിലെ സംഘർഷം: കലക്ടർ റിപ്പോർട്ട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കൊച്ചി > കൊച്ചിയിൽ ഡിഐജി മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയെ പൊലീസ്‌ മർദിച്ചുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ എറണാകുളം ജില്ലാ  കലക്ടർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ റിപ്പോർട്ട്‌ നൽകി. റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിച്ച ശേഷം ആവശ്യമായ  നടപടി സ്വീകരിക്കും.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ സിപിഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഐജി ഓഫീസ്‌ മാർച്ച്‌ നടത്തിയത്‌. മാർച്ച്‌ അക്രമാസക്തമായതോടെ പൊലീസ്‌ നടത്തിയ ലാത്തിചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക്‌ പരിക്കേറ്റു.  അദ്ദേഹത്തിന്റെ പരാതിയിൽ മുഖ്യമന്ത്രിയാണ്‌ അന്വേഷണത്തിന്‌ കലക്ടർ എസ്‌ സുഹാസിനെ ചുമതലപ്പെടുത്തിയത്‌.


പ്രധാന വാർത്തകൾ
 Top