23 April Friday

21 ലക്ഷം ഡോസ്‌ വാക്‌സിൻകൂടി 9ന്‌ എത്തും

സ്വന്തം ലേഖകൻUpdated: Wednesday Mar 3, 2021

തിരുവനന്തപുരം > കേരളത്തിന്‌ 21 ലക്ഷം ഡോസ്‌ വാക്‌സിൻകൂടി എത്തിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്‌ച ഇവ സംസ്ഥാനത്ത്‌ എത്തും‌. ഇതുവരെ 15, 38,000 ഡോസ്‌ വാക്‌സിനാണ്‌ ലഭിച്ചത്‌. 60  പിന്നിട്ടവർക്കുള്ള‌  വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ദിനത്തിൽ മന്ത്രിമാരായ കെ കെ ശൈലജ,  ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വാക്‌സിൻ സ്വീകരിച്ചു. 

മെഡിക്കൽ കോളേജ്  വാക്‌സിനേഷൻ കേന്ദ്രത്തിലാണ്‌ മന്ത്രി ശൈലജയും ചന്ദ്രശേഖരനും വാക്‌സിൻ സ്വീകരിച്ചത്‌.  കടന്നപ്പള്ളി കണ്ണൂർ ജില്ലാ ആശുപത്രിയിലും.
മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച വാക്‌സിൻ സ്വീകരിച്ചേക്കും.  സംസ്ഥാനത്ത് വാക്‌സിനേഷൻ സുഗമമാണെന്നും  നാല് ലക്ഷത്തിലധികം പേർ ഇതിനകം വാക്‌സിൻ  സ്വീകരിച്ചതായും കുത്തിവയ്‌പിന്‌ ശേഷം മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം  വാക്‌സിനേഷൻ സെന്ററുകൾ സംസ്ഥാനത്തുണ്ട്‌.  പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനമാകെ തുടങ്ങുന്നതും ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ട്‌.  ഇതിലൂടെ കൂടുതൽ ആളുകൾക്ക് ഒരേസമയം വാക്‌സിൻ നൽകാനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top