13 May Thursday

വാക്‌സിന്‍ സ്‌റ്റോക്ക് രണ്ടുദിവസംകൊണ്ട് തീരും; കേരളത്തിന് 50 ലക്ഷം ഡോസ് ആവശ്യം

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

തിരുവനന്തപുരം > 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എന്ന കേരളത്തിന്റെ ആവശ്യം ന്യായമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള 4 ലക്ഷം ഡോസിന്റെ സ്‌റ്റോക്ക് രണ്ട് ദിവസം കൊണ്ട് തീരും. ആദ്യ ഡോസ് വാക്‌സിന്‍ 55.9 ലക്ഷം പേര്‍ക്ക് നല്‍കി. രണ്ടാമത്തെ ഡോസ് 8.37 ലക്ഷം പേര്‍ക്കും നല്‍കി. അതിനാല്‍ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണെന്ന് കേന്ദ്രത്തെ അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മഹാമാരിയുടെ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനത പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ തന്നെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്.

400 രൂപയ്ക്ക് വാക്‌സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം എന്നുണ്ടെങ്കില്‍ ഏകദേശം 1,300 കോടി രൂപ ഇപ്പോള്‍ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. കാരണം, ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇപ്പോള്‍ തന്നെ അടിയന്തര ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്നതും പ്രധാന മന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. ക്രഷ് ദി കേര്‍വ് എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹകരങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top