18 May Tuesday

വാക്‌സിനേഷനിൽ മുന്നിൽ സ്‌ത്രീകൾ ; വിതരണം ചെയ്തത്‌ 
മുക്കാൽ കോടി ഡോസ്‌ വാക്സിൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021



തിരുവനന്തപുരം
സംസ്ഥാനത്ത്‌ കനത്ത വാക്സിൻ ക്ഷാമം തുടരുന്നു. ആവശ്യപ്പെട്ട 5-0 ‌ലക്ഷംഡോസിന്‌ പകരം ചൊവ്വാഴ്ച രാത്രി നാലുലക്ഷം കോവിഷീൽഡും 75,000 കോവാക്സിനും മാത്രമാണ്‌ സംസ്ഥാനത്തെത്തിയത്‌. ഇത്‌ ബുധനാഴ്ചയോടെ വിവിധ ജില്ലകൾക്ക്‌ വീതിച്ച്‌ നൽകും. സംസ്ഥാനത്ത്‌ ജനുവരി 16‌ന്‌ ആരംഭിച്ച വാക്സിനേഷൻ നാല്‌ മാസത്തോടടുക്കുമ്പോൾ ആകെ വിതരണംചെയ്ത വാക്സിൻ ഡോസുകൾ മുക്കാൽ കോടി കടന്നു. 61,08,128 പേർക്ക്‌ ആദ്യഡോസും 14,62,709 പേർക്ക്‌ രണ്ടാം  ഡോസും ഉൾപ്പെടെ 75,70,837 ഡോസാണ്‌ സംസ്ഥാനത്ത്‌ ഇതുവരെ വിതരണം ചെയ്തത്‌.

തിങ്കളാഴ്ചത്തെ വിതരണശേഷം സംസ്ഥാനത്ത്‌ ബാക്കിയുണ്ടായിരുന്നത്‌ 1,19,650 കോവാക്സിനും 85,970  കോവിഷീൽഡും ഉൾപ്പെടെ 205780 ഡോസുകളാണ്‌. ഇതിൽ ഒരുലക്ഷത്തിലധികം വാക്സിൻ ചൊവ്വാഴ്ച വിതരണംചെയ്തു. സംസ്ഥാനത്തൊട്ടാകെ 652 കേന്ദ്രത്തിലാണ്‌ ചൊവ്വാഴ്ച വാക്സിൻ വിതരണമുണ്ടായിരുന്നത്‌.

പ്രതിദിനം രണ്ടുലക്ഷത്തോളം വാക്സിനേഷൻ നടക്കുന്ന സംസ്ഥാനത്ത്‌ നാലുലക്ഷം ഡോസ്‌ വാക്സിൻ രണ്ടുദിവസത്തിലധികം നിൽക്കില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറയുന്നു. വാക്സിൻ സ്വീകരിക്കുന്നതിൽ സ്‌ത്രീകൾ ഒന്നാംസ്ഥാനം നിലനിർത്തുകയാണ്‌. ഇതുവരെ 33.38 ലക്ഷം സ്‌ത്രീകൾ വാക്സിൻ സ്വീകരിച്ചു. ചൊവ്വാഴ്ചയെത്തിയ വാക്‌സിൻഡോസുകളും സംസ്ഥാനത്തിന്റെ ആവശ്യത്തിന്‌ തികയില്ല. ശനിയാഴ്‌ച ആരംഭിക്കേണ്ടിയിരുന്ന 18 വയസ്സിന്‌ മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നിലച്ചിട്ടാണുള്ളത്‌. നിലവിൽ രണ്ടാംഡോസുകാർക്കാണ്‌ സർക്കാർ  മുൻഗണന നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top