04 December Friday

പ്രതിദിന കോവിഡ്‌ പരിശോധനയിൽ കേരളം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


ന്യൂഡൽഹി
പ്രതിദിന കോവിഡ്‌ പരിശോധനയിൽ മുന്നിൽ കേരളവും ഡൽഹിയുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ ശരാശരി 844 പരിശോധനയായിരിക്കെ കേരളവും ഡൽഹിയും പ്രതിദിനം മൂവായിരത്തിൽ അധികം പരിശോധന നടത്തുന്നു. പ്രതിദിനം 10 ലക്ഷത്തിൽ 140 പരിശോധനയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശത്തേക്കാൾ കൂടുതൽ പരിശോധന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടക്കുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആകെ രോഗികൾ 80.89 ലക്ഷം. 24 മണിക്കൂറിനിടെ 563 പേർ മരിച്ചു. ആകെ മരണം 1.21 ലക്ഷം. 

വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിൽ–-156‌.  ബംഗാൾ–- 61, ഛത്തീസ്‌ഗഢ്‌–- 53, കർണാടകം–- 45, തമിഴ്‌നാട്‌–- 35, ഡൽഹി–- 27, യുപി–- 25, ആന്ധ്ര–- 16, മധ്യപ്രദേശ്‌–- 16 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. 24 മണിക്കൂറിനിടെ 57,386 പേർ രോഗമുക്തരായി. മൂന്നു മാസത്തിനിടെ ആദ്യമായി ചികിത്സയിലുള്ളവർ ആറ്‌ ലക്ഷത്തിൽ താഴെയായി; 5.94 ലക്ഷം പേർ. രോഗമുക്തി നിരക്ക്‌ 91.15 ശതമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top