09 August Sunday

മലപ്പുറത്ത്‌ ക്വാറന്റെൻ ലംഘിച്ച്‌ പുറത്തിറങ്ങിയ യുവാവിന്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

മലപ്പുറം> മലപ്പുറത്ത്‌ ജമ്മുവിൽ നിന്നെത്തിയ യുവാവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. ക്വാറന്റൻ ലംഘിച്ച യുവാവിന്‌ നിരവധി ആളുകളുമായി സമ്പർക്കം.

മലപ്പുറം ചീക്കോഡ് സ്വദേശിയായ 23കാരനായ യുവാവ്‌  ജൂണ് 16 നാണ് നാട്ടിലെത്തിയര്‌.  യുവാവ് സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.സമ്പർക്ക ലിസ്‌റ്റ്‌ തയ്യാറാക്കി വരികയാണ്‌.ക്വാറന്റിനി ലാ യ യുവാവ് പരിശോധന ഫലം വരുന്നതിനു മുന്നെ പുറത്തിറങ്ങി നടന്നു .24 പേരുമായി ഇയാൾ പ്രാഥമിക സമ്പർക്കം പുലർത്തിയതയാണ് വിവരം. ഇവരടക്കം 40 പേര് ക്വാറന്റിലാണ്. ഇയാൾക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പൊന്നാനിയിലടക്കം അതീവ ജാഗ്രതയാണ്‌ ഉള്ളത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top