16 January Saturday

അഭിഭാഷകന്‌ കോവിഡ്‌; മഞ്ചേരി കോടതി അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020

മഞ്ചേരി> മഞ്ചേരി ബാര്‍കൗണ്‍സിലിലെ അഭിഭാഷകന് കോവിഡ്. മഞ്ചേരി, മലപ്പുറം കോടതി സമുച്ചയങ്ങള്‍ താല്‍ക്കാലികമായി അടച്ചു. രോഗ ബാധിതനായ അഭിഭാഷകന്‍ ജോലിക്കെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മഞ്ചേരിയില്‍ ജില്ലാ കോടതി ഉള്‍പ്പെടെ 13 കോടതികളും മലപ്പുറത്ത രണ്ട് കോടതികളുമാണ് അടച്ചത്. ഒന്നാം സെഷന്‍സ് കോടതി, മഞ്ചേരി ഫോറസ്റ്റ് കോടതി, സബ് കോടതി, മലപ്പുറം കുടുംബ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതികളിലുമാണ് അഭിഭാഷകന്‍ ജോലിക്ക് എത്തിയത്.

ഇവര്‍ക്കൊപ്പം ജോലി ചെയ്തവരോടും പ്രോസിക്യൂട്ടര്‍, പൊലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍മാത്രമേ ഇവിടെ പരിഗണിക്കു. കോടതിനടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ ആക്കാനുള്ള പദ്ധതിയും ആലോചനയുണ്ട്. 

വെള്ളിയാഴാഴ്ച പകല്‍ രണ്ടിനാണ് അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചത്. കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലാറാണ് അഭിഭാഷകന്‍. ഇദ്ദേഹത്തിന് രോഗ ലക്ഷങ്ങള്‍ ഇല്ലായിരിന്നു. കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോടതിഹാളുകളും പരിസരങ്ങളും അണുനശീകരണം നടത്തി. ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം  തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കോടതി അധികൃതര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top