23 September Wednesday

ചുമട്ടു തൊഴിലാളിക്ക്‌ കോവിഡ്‌; കോന്നി ടൗണിലെ കടകൾ അടച്ചിടും

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


കോന്നി>  ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ |, ആശുപത്രികൾ എന്നിവ  ഒഴിച്ചുള്ള കടകൾ ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു. കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്‌, സെൻട്രൽ ജങ്ഷൻ -എലിയറക്കൽ, സെൻട്രൽ ജങ്ഷൻ ചിറ്റൂർ, സെൻട്രൽ ജങ്ഷൻ താലൂക്ക് ആശുപത്രി പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് വൈകിട്ട്   4 മണി മുതൽ അടച്ചിടും.

 കോവിഡ് സ്‌ഥിരീകരിച്ച  വ്യക്തി കോന്നി ടൗണിലെ ഭൂരിപക്ഷം കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌. ഈ സാചര്യത്തിൽ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്  എം എൽഎ കെ യു ജനീഷ്‌കുമാർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top