23 September Wednesday

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ബംഗളൂരു> കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു.യെദ്യൂരപ്പയുടെ മകൾക്കും രോഗം സ്‌ഥിരീകരിച്ചു.

‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലുംഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

എല്ലാ  ഞായറാഴ്ചകളിലും മുഖ്യമന്ത്രിയേയും ബന്ധുക്കളെയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കാറുണ്ട്.ഈ  പതിവ്  പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ഹോം ക്വാറെന്റെയിന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ ആശുപത്രിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ്‌ ബാധിച്ച്‌ യുപി മന്ത്രി കമൽറാണി വരുൺ ഇന്നലെ മരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top